പ്രതീക്ഷയോടെ നോക്കിയിരുന്ന യാത്രയായിരുന്ന വിയറ്റ്നാം/കംബോഡിയ. യാത്രാനുഭവങ്ങളും ഒട്ടും നിരാശപ്പെടുത്തില്ല. മൂന്നു ദിവസം വിറ്റ്നാമിലും ആറു ദിവസം കമ്പോഡിയയിലും. യാത്രയുൾപ്പെടെ പത്തു ദിവസം. സിൽക്ക് എയറിൽ സിങ്കപ്പൂർ, തുടർന്ന് സിങ്കപ്പൂർ എയർ ലൈൻസിൽ ഹോ ചി മിൻ സിറ്റി (പഴയ സൈഗോൺ). “വിസ ഓൺ അറൈവൽ’ എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും, ഇമ്മിഗ്രേഷനിലെ നീണ്ട ക്യൂ കാണുമ്പോൾ യാത്രയ്ക്ക് മുൻപ് വിസ എടുക്കുന്ന സമ്പ്രദായം തന്നെ ഭേദം എന്ന് തോന്നും. രാവിലെ 11 മണിയോടെ എയർ പോർട്ടിൽ എത്തിയെങ്കിലും പുറത്തിറങ്ങിയപ്പോൾ ഉച്ച കഴിഞ്ഞു രണ്ടുമണി. രാവിലെ മുതൽ പ്ലക്കാർഡും പിടിച്ചു കാത്തിരുന്ന ഗൈഡ് ഒരു ബെഞ്ചിലിരുന്നു സുഖമായുറങ്ങുന്നു. പെട്ടന്നുണർന്നു വാചാലനായി. ഫ്രഞ്ച് കോളനി ചരിത്രം മുതൽ അമേരിക്കൻ നാപാം ബോംബിങ്ങിന്റെ കഥ വരെ ഹോട്ടലിൽ എത്തുന്നതിനു മുൻപ് വിവരിച്ചു. ഹോട്ടൽ മുറിയൊക്കെ നല്ല സൗകര്യം..വാല്യൂ ഫോർ മണി.
അമ്പതു അമേരിക്കൻ ഡോളർ ഡോങ് ആക്കി മാറ്റിയപ്പോൾ തന്നെ മില്യണർ ആയി. ഇന്ത്യക്കാർക്ക് കോടീശ്വരനായി ജീവിക്കാവുന്ന രാജ്യം. ഫ്രഞ്ച് ഭരണത്തിന്റെ ബാക്കി പത്രമായ നോട്ടർഡാം കത്തീഡ്രലും, പോസ്റ്റ് ഓഫീസ് കെട്ടിടവും യുദ്ധസ്മൃതിക്കു തീർത്ത വാർ മ്യൂസിയവും എല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. ഹാനോയി ആണ് തലസ്ഥാനമെങ്കിലും സാമ്പത്തികമായും വികസന വിഷയങ്ങളിലും മുന്നിൽ ഈ തെക്കൻ നഗരം തന്നെയാണ്. രാത്രി ചന്തയാണ് സിറ്റിയിലെ ഏറ്റവും വലിയ ആകർഷണം. വഴിയോര ഭക്ഷണശാലകളും ലൊട്ടു ലൊടുക്ക് സാധനങ്ങൾ വിലപേശി വാങ്ങാവുന്ന കൊച്ചു കൊച്ചു കടകളുമാണ് ബെൻ തൻ നൈറ്റ് മാർക്കറ്റിന്റെ പ്രത്യേകത.
സിറ്റിയിൽ നിന്നും ഏതാണ്ട് രണ്ടു മണിക്കൂറോളം യാത്ര ചെയ്യണം കു ച്ചി ഗ്രാമത്തിലെത്താൻ. ഒറ്റനോട്ടത്തിൽ കേരളത്തിലെ ഒരുൾനാടൻ ഗ്രാമം പോലെ മാത്രം തോന്നും. പക്ഷെ ആ കൊച്ചു ഗ്രാമത്തിന്റെ ഭൂമിക്കടിയിൽ മുഴുവൻ തലങ്ങും വിലങ്ങും തുരങ്കങ്ങളാണെന്നറിയുമ്പോൾ അദ്ഭുതപ്പെടും. ഒരാളിന് കഷ്ടിച്ച് മുട്ടിൽ ഇഴഞ്ഞു നീങ്ങാവുന്ന 260 കിലോമീറ്റർ തുരങ്ക ശൃംഖല. ഇടയ്ക്കിടെ ചിതൽപുറ്റുകളെന്നു തോന്നിപ്പിക്കുന്ന വെന്റിലേഷനുകൾ. പരുക്ക് പറ്റുന്നവരെ കിടത്തി ശുശ്രൂഷിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ. മാസങ്ങളോളം അമേരിക്കൻ രാസ ബോംബുകളെ ഭയന്ന് ഒരു കൂട്ടം ജനങ്ങൾ ഉരഗങ്ങളെ പോലെ കഴിഞ്ഞ പതിയിടങ്ങൾ. ലോക സാമ്രാജ്യ ശക്തിയെ ബുദ്ധിയും നിശ്ചയദാർഢ്യവും കൊണ്ട് നേരിട്ട് തോൽപ്പിച്ച ജനതയുടെ കഥ പറയുന്ന ഭൂമിക. പാഞ്ഞു കയറുന്ന അമേരിക്കൻ സൈനികരെ എലിയെ പിടിക്കുന്നത് പോലെ കെണിയിൽ അകപ്പെടുത്തുന്ന ഉപകരണങ്ങൾ കാണുമ്പോൾ ആരും മനസ്സിൽ ഇവരെ അഭിനന്ദിക്കും.
കംബോഡിയായിലെ സിയെം റീപ്പിലായിരുന്ന അടുത്ത മൂന്നു ദിവസങ്ങൾ. സൈഗോണിൽ നിന്ന് 45 മിനിറ്റു വിമാന യാത്ര. “ആങ്കർ എയർ” വിമാന കമ്പനിയുടെ “നോ ഫ്രിൽസ്” ഫ്ലൈറ്റ്. വേറൊരു രാജ്യമായതിനാൽ അന്താരാഷ്ട്ര യാത്രയുടെ എല്ലാ ചിട്ടവട്ടങ്ങളും നിർബന്ധം. കമ്പോഡിയൻ വിസ നേരത്തെ തന്നെ എടുത്തിരുന്നു. വളരെ ശിൽപ്പചാരുതയോടെ നിർമിച്ച ടെർമിനൽ കെട്ടിടം. പക്ഷെ പട്ടിണി രാജ്യത്തിന്റെ എല്ലാ ലക്ഷണവും ഇമ്മിഗ്രേഷനിലും കസ്റ്റംസിലും കാണാനുണ്ടായിരുന്നു. ആർത്തിയോടെ നോക്കുന്ന അധികാരികൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവാലയ സമുച്ചയമെന്നു വിശേഷിപ്പിക്കുന്ന “ആങ്കർ വാറ്റ്” ആണ് സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണം. ഇത് കൂടാതെ അതി പുരാതന ബുദ്ധ ദേവാലയമായ “ആങ്കർ തോം” , ഇന്ത്യൻ സഹായത്തോടെ പുനർ നിർമ്മിക്കുന്ന “റ്റാ പ്രോം” ഹിന്ദു ക്ഷേത്രം, എലെഫന്റ്റ് ടെറസ്, ലെപെർ കിങ്ങിന്റെ കൊട്ടാരം അങ്ങനെ ദിവസങ്ങൾ കൊണ്ട് മാത്രം കണ്ടുതീർക്കാനാകുന്ന നിരവധി പുരാതന അവശിഷ്ടങ്ങൾ. ഹിന്ദു മതം എങ്ങനെ ഇവിടെയെത്തി, ബുദ്ധമതം അനായേസേന എങ്ങനെ ഹിന്ദു മതത്തെ തുടച്ചു മാറ്റി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു. ഒന്ന് മനസ്സിലാകും ഇവിടത്തെ ജനങ്ങൾക്ക് ഒരു ഹൈന്ദവ (ഇന്ത്യൻ) മനസ്സുണ്ട്. അതിഥി ദേവോ ഭവ ..എല്ലാ അർത്ഥത്തിലും.
അടുത്ത യാത്ര കമ്പോഡിയൻ തലസ്ഥാനമായ നോംഫെന്നിലേക്കായിരുന്നു. ഉച്ചക്ക് 12 മണിക്കേയുള്ളു വിമാനം. എട്ടു മണിക്ക് തന്നെ ചെക്ക് ഔട്ട് ചെയ്തു മെക്കോങ് നദിയിലെ ഉല്ലാസ യാത്രക്ക് തയാറെടുത്തു. ചൈനയിൽ ഉദ്ഭവിക്കുന്ന മെക്കോങ് ഇവിടെയെത്തുബോൾ ടോൺലെ സാപ് എന്നാണു അറിയപ്പെടുന്നത്. കലങ്ങി മറിഞ്ഞ വെള്ളം. ചെറിയ നൗകകൾ. കടവിലെ സിമന്റു തിട്ടയിൽ നിന്നും ബോട്ടിന്റെ മുൻവശത്തെ തള്ളി നിൽക്കുന്ന ഭാഗത്തേക്ക് ചാടി കയറണം . പിടിച്ചു കയറ്റാൻ ആളുണ്ടെന്നത് ധൈര്യം പകരും. ആലപ്പുഴയിലെ വഞ്ചിയാത്ര പോലെ മാത്രമേ ആദ്യം കരുതിയുള്ളെങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പുതിയ ദൃശ്യങ്ങൾ തുടങ്ങി. ഒരു പക്ഷെ ലോകത്തു മറ്റെങ്ങും കാണാൻ കഴിയാത്ത കാഴ്ചകൾ. നദിയിൽ ഒഴുകി നടക്കുന്ന ഒരു വലിയ ഗ്രാമം. വീടുകളും, സ്കൂളും, ആശുപത്രിയും സഹിതം സദാ വെള്ളത്തിൽ അധിവസിക്കുന്ന ഒരു ജനാവലി. വീടുകൾക്കടുത്തുകൂടി അതിവേഗം ഓടിച്ചു പോകുന്ന സഞ്ചാരികളുടെ ബോട്ടുകളെ അത്ര സന്തോഷത്തോടെയല്ല അവർ കാണുന്നതെന്ന് മനസ്സിലായി. ഒരു കാഴ്ചവസ്തു ആകാൻ ആരും ആഗ്രഹിക്കാറില്ലല്ലോ. നാദിക്കിരുവശവും നിരവധി സ്തൂപങ്ങളും അതിനു മുകളിലായി വീടുകളുടെ കൊച്ചു മാതൃകകളും കാണാം. അതെല്ലാം പരേതാത്മാക്കളെ കുടിയിരുത്തുന്ന കുര്യാലകളാണെന്നു ഗൈഡ് പറഞ്ഞപ്പോഴാണ് മനസ്സിലായത്.
ബോട്ടിൽ നിന്നും ഇറങ്ങി നേരെ വിമാനത്താവളത്തിലേക്ക്. വീണ്ടും ഒരു 45 മിനിറ്റു വിമാനയാത്ര. രാഷ്ട്രീയ കൂട്ടക്കൊലകളുടെയും, നഷ്ട സ്വപ്നങ്ങളുടെയും ബാക്കിപത്രമാണ് നോം ഫെൻ പട്ടണം. സമത്വ സുന്ദര സമൂഹം സ്വപ്നം കണ്ട പോൾ പോട്ട് എന്ന കമ്മ്യൂണിസ്റ് നേതാവ് തലസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദങ്ങളെയും, ധനികരെയും വിദ്യാഭ്യാസമുള്ളവരെയും തിരഞ്ഞു പിടിച്ചു ബലമായി കൃഷിയിടങ്ങളിലേക്ക് കായിക ജോലിക്കു പറഞ്ഞയച്ചു. മറുത്തു നിന്നവരെ നിഷ്കരുണം കൂട്ടക്കൊല ചെയ്തു. ഏതാണ്ട് നോം ഫെൻ പട്ടണം മുഴുവൻ ഒഴിപ്പിച്ചു. കൂട്ടം കൂട്ടമായി ജനങ്ങളെ വണ്ടികളിൽ കയറ്റി വിജന സ്ഥലങ്ങളിൽ കൊണ്ടുപോയി കൊന്നു കുഴിച്ചു മൂടി. പിൽക്കാലത്തു അസ്ഥികൂടങ്ങളും, തലയോട്ടികളും കുഴിച്ചെടുത്ത അങ്ങനെയുള്ള ഒരു സ്ഥലത്തെ സന്ദർശനം രക്തം മരവിപ്പിച്ച അനുഭവമായിരുന്നു. “കില്ലിംഗ് ഫീൽഡ്സ്” എന്ന് പേരിട്ടു സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്ന ആ വിശാല സ്മാരകം തല തിരിഞ്ഞ രാഷ്ട്രീയ വഴികളുടെ തിക്ത ഫലങ്ങൾ തലമുറകൾക്കു കാട്ടിക്കൊടുക്കുന്നു. തലയോട്ടികളും, എല്ലുകളും, കൊല്ലപ്പെട്ടവരുടെ വസ്ത്രാവശിഷ്ടങ്ങളും, കൊല്ലാനുപയോഗിച്ച ആയുധങ്ങളെമെല്ലാം കണ്ണാടി കൂടുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
രാജകീയ കൊട്ടാരവും പരിസരങ്ങളും സഞ്ചാരികൾക്കു തുറന്നിട്ടിരിക്കുന്നു. മനോഹരമായ കെട്ടിട സമുച്ചയങ്ങൾ കണ്ടു തീർക്കണമെങ്കിൽ ഒരു മുഴു ദിവസം തന്നെ വേണം. നോം ഫെന്നിലും ഉണ്ട് രാത്രി ചന്ത. എല്ലായിടത്തും കമ്പോഡിയൻ റിയലിനോടൊപ്പം അമേരിക്കൻ ഡോളറും സ്വീകാര്യമാണ്. അമ്പതു ഡോളർ മാറിയാൽ ഇവിടെയും ലക്ഷാധിപതിയാകാം.
മടക്ക യാത്രയ്ക്ക് സമയമായി. നോം ഫെൻ അന്താരാഷ്ട്ര വിമാനത്താവളം എല്ലാ വിധത്തിലും ആധുനികമാണ്. ജീവനക്കാരും സൗമ്യരും സഹായ മനസ്ഥിതിയുള്ളവരുമാണ്. കംബോഡിയ ഒരു വ്യത്യസ്ത അനുഭവമായിരുന്നു. കണ്ടിരിക്കേണ്ട രാജ്യം.
Trivandrum International Airport Terminal 2
Singapore Changki Airport Transit Terminal
Silver Kris Lounge, Changki Airport, Singapore
Singapore Airlines Flight from Singapore to Ho Chi Min City – Business Class seats
VIETNAM
Waiting at Ho Chi Min City Airport for Visa on Arrival
Cu Chi Tunnel – 250 km underground tunnel system built by vietcongs to escape American bombs
A crater formed by bombing Cu Chi by American strategic bomber B52
Vietnam War Remnants Museum
Night Market Ho Chi Min City
Making traditional breakfast rice dish – something very similar to neerdosai
Seafood – Squid (Calamari)
Seafood – Clams
CAMBODIA
Siem Reap Airport
Budhist Temple Siem Reap – devotees offering lotus flowers, fruits and burning agarbathis
Praying for blessings with the intervention of Buddhist monks
Angkor Thom – Bayon temple, Siem reap
Budha faces at Bayon Temple
Ta Prohm Temple (Angela Jolie Film “Tomb Raider” fame) renovation funded by India
Ta Prohm
Ta Prohm
Angkor Wat Temple
Angkor Wat
Angkor Wat
Apsara Dance
Floating Village – Tonle sap Lake, Siem Reap
Phnompenh, capital city of Cambodia
Royal Palace – Phnon Penh
A typical Khmer house
Amok – a Cambodian fish dish with coconut milk served in tender coconut
Beef and Chicken
A mok snails
Genocide Museum
Mass graves
Neatly arranged skulls of Pol Pot’s victims
Departure lounge at Phnom Penh Airport
Great
Looks like you all have had a wonderful time
It’ll will be interesting to contemplate on the “philosophy of genocides”
This may be the only case of exhibiting the human remains
to remind us of a Genocide
Is it not a little too much?(The skulls of Khmer Rouge victims)
LikeLiked by 1 person
Yes. The visit to the genocide museum was indeed a moving experience. There are more locations where they have placed actual implements like bamboo poles, axe handles etc with which people were murdered. And original photographs of the murder squads sitting and waiting for the next truck of prisoners to be killed. Gruesome indeed. But it tells you how a stupid political dream can bring horror to a country.
LikeLike
Great pictures. Which is a better experience, Vietnam or Cambodia? What is Neerdosa? Best wishes.
Kurian Pampadi
LikeLiked by 1 person
Vietnam appears to have a better economy, lifestyle and facilities but Cambodia is any day better for a tourist..lots to see and experience.
LikeLike
Neerdosa is thin soft dosa of Karnataka, more accurately of Mangalore usually taken with fish curry.
LikeLike
Best wishes
LikeLike
Hi Mathewji, it look like you had relaxing travel in Singapore Airlines business class and an interesting tour of Vietnam. It’s a must to see county on two reasons. They could defeat the great American soldiers, with their mastered jungle war fare, by eating only boiled rice filled in cycle tubes, with out any other protein duet and no vitamin supplements . Still they fought and defeated them. Secondly one can observe lots of resemblance of Indian culture in their religious practices. No comparison of their mouth watering, street good stalls and even their lawyers. Including fermented Snake wines. Their snail soups in soya sauce and big size Claws are awesome dishes. You and family enjoyed the cream of the country and historical places I can see from your pictures. You are always a” culture and heritage dealer” and can write the best travelogue. All the best my dear friend. God Bless you All.
LikeLike
Sorry Vijayji I saw your comments just now and would like to thank you for finding time to visit my blog and offering your valuable comments in your very busy schedule. As a globe trotter you might have crossed the globe several times and I am sure you might have seen these places too. I have also traveled quite a bit but this trip of Vietnam and Cambodia was indeed quite refreshing for more than one reason. The culture, the people, the food and the history…all fascinating.
LikeLike
Fluid narration… Fabulous photographs…
LikeLike
Thank You Georgekutty
LikeLike